Section

malabari-logo-mobile

തങ്ങള്‍ക്ക് നേരെയുള്ള ഭീഷണി അംഗീകരിക്കാനാവില്ല’; ശക്തമായ നടപടിയുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

HIGHLIGHTS : The threat against them is unacceptable'; Kunhalikutty that there will be strong action

കോഴിക്കോട്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്ക് എതിരെയുണ്ടായ വധഭീഷണിയില്‍ രൂക്ഷപ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിഷേധം അറിയിച്ചത്. പാണക്കാട് കുടുംബത്തിനു നേരെയുള്ള ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

‘കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികള്‍ ഒരു നിലക്കും അംഗീകരിക്കാന്‍ പറ്റാത്ത പ്രസ്താവനകള്‍ ആണ്. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുമ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കോ സമൂഹത്തിലെ ആര്‍ക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാന്‍ സാധ്യമല്ല. അത് കൊണ്ട് തന്നെ ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമായ കാര്യം തന്നെയാണ് . മുസ്ലിം ലീഗ് പാര്‍ട്ടി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. അത്തരം പ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരെ അതത് സമയത്ത് തന്നെ പാര്‍ട്ടി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിലും കര്‍ശനമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ നിയമപരമായും ശക്തമായ നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നതാണ്.’- കുഞ്ഞാലിക്കുട്ടി കുറിച്ചു.

sameeksha-malabarinews

കഴിഞ്ഞ ദിവസമാണ് തങ്ങള്‍ക്ക് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച് മുന്നോട്ടു പോകാനാണ് ഉദ്ദേശമെങ്കില്‍ വീല്‍ച്ചെയറില്‍ പോകേണ്ടി വരുമെന്നായിരുന്നു ഭീഷണി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവില്‍ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈന്‍ അലി ആരോപിച്ചു.

പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെ ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് സ്റ്റേഷനില്‍ ഹാജരായി. പരാതിയില്‍ പറയുന്ന റാഫി പുതിയകടവ് മലപ്പുറം പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. സംഭവത്തില്‍ മാപ്പപേക്ഷിച്ച് റാഫി നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മുഈനലി തങ്ങള്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!