താനാളൂരിൽ അജ്ഞാത വാഹനം ഇടിച്ച് വഴിയാത്രക്കാരനായ വയോധികന് ഗുരുതര പരിക്ക്

താനാളൂർ : പകര അയ്യായ റോഡ് ജുമാ മസ്ജിദിന് സമീപത്ത് വെച്ച് വഴിയാത്രക്കാരനായ വയോധികന് അജ്ഞാത വാഹനമിടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ (ഞായർ )ഉച്ചക്ക് 1 മണിയോടെയാണ് സംഭവം. അരീക്കാട് നിരപ്പിൽ സ്വദേശി നെല്ലിയേരി മൊയ്തീൻ 65 ആണ് പരിക്കേറ്റത്. റോഡിൽ ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിൽ കിടക്കുന്ന വയോധികനെ വഴി യാത്രക്കാരിയായ ഒരു സ്ത്രീയും കൂടെയുള്ള കുട്ടിയും കണ്ടതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഉടനെ തലക്കടത്തൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാലിന്റെ എല്ലുകൾ പൊട്ടി ഗുരുതരമായ പരിക്കുപറ്റിയിട്ടുണ്ട്. താനാളൂർ പതിനൊന്നാം വാർഡ് മെമ്പർ തെയ്യമ്പാടി കുഞ്ഞിപ്പ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് സി ഐയും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏതു വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ഊർജ്ജിത പെടുത്തിയിട്ടുണ്ട്. പരിസരത്തെ സി സി ടി വി പരിശോധന നടത്തിവരുന്നു.

Share news
error: Content is protected !!
Scroll to Top