യുവതിയുടെ സ്വര്‍ണാഭരണം കവര്‍ന്ന മോഷ്ടാവ് പിടിയില്‍

കൊണ്ടോട്ടി : സ്‌കൂട്ടര്‍ യാത്രികയെ പിന്തുടര്‍ന്ന് വീട്ടിലെത്തി സ്വര്‍ണാഭരണം കവ ര്‍ന്ന് വിദേശത്തേക്കുകടന്ന മോ ഷ്ടാവ് മുംബൈ വിമാനത്താവള ത്തില്‍ പിടിയില്‍. കൊണ്ടോട്ടി പരതക്കാട് മൃതുപറമ്പ് വെട്ടിച്ചാ ലില്‍ കെ വി മുഹമ്മദ് ഫവാസ് (25)ആണ് പിടിയിലായത്. 2023 സെപ്തംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം.

പുളിക്കല്‍ സ്വദേശിനി മനിഷ പര്‍വി (27)നെ യാണ് ബൈക്കില്‍ പിന്തു ടര്‍ന്നെത്തി വീട്ടില്‍ കയറി ആക്ര മിച്ച് മാലയടക്കം ഒമ്പത് പവന്‍ മോഷ്ടിച്ചത്. കൊണ്ടോട്ടി പൊലി സ് അന്വേഷണം നടത്തുന്നതിനി ടെ മറ്റൊരു മോഷണക്കേസില്‍ കോടഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റുചെയ്തു. ഈ കേസില്‍ ജാ മ്യംനേടിയ ഇയാള്‍ ദുബായിലേക്ക് കടന്നു.

വിദേശത്തേ ക്ക് കടന്ന പ്രതിക്കെതിരെ പൊലീസ് ലു ക്ക് ഔട്ട് നോട്ടി സ് പുറപ്പെടുവി ച്ചിരുന്നു. ഒരുവ ര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ പ്രതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് മുംബൈ യിലെത്തി കസ്റ്റഡിയിലെടുക്കുക യുമായിരുന്നു.

കൊണ്ടോട്ടി എസ്‌പെ്‌ഐ വി ജിഷി ലിന്റെ നേതൃത്വത്തിലുള്ള സംഘ മാണ് ഇയാളെ കസ്റ്റഡിയിലെടു ത്തത്. പെരിന്തല്‍മണ്ണ കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top