അമ്മയുടെ മൃതദേഹത്തോടൊപ്പം പത്തു വയസുകാരന്‍ കഴിഞ്ഞത് നാലുദിവസം

അമ്മയുടെ മൃതദേഹത്തോടൊപ്പം പത്തു വയസുകാരന്‍ കഴിഞ്ഞത് നാലുദിവസം. തിരുപ്പതിയിലെ വിദ്യാനഗറിലാണ് സംഭവം. വിദ്യാനഗര്‍ സ്വദേശിനിയായി രാജ്യലക്ഷ്മിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജ്യലക്ഷ്മിയുടെ മൃതദേഹം പോലീസ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ കുട്ടി വിവരം അമ്മാവനെ അറിയിക്കുകയായിരുന്നു.

ക്ഷീണം കാരണം അമ്മ വിശ്രമിക്കുകയാണെന്ന് കരുതിയെന്നും അതിനാല്‍ ശല്യപ്പെടുത്തിയില്ലെന്നും മകന്‍ പറഞ്ഞു. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് അമ്മാവനെ വിവരമറിയിച്ചതെന്നും കുട്ടി പറഞ്ഞു.
കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവുമായുണ്ടായ അസ്വരസ്യങ്ങളെ തുടര്‍ന്ന് രാജ്യക്ഷ്മിയും മകനും തനിച്ചായിരുന്നു താമസം.

രാജ്യലക്ഷ്മിയുടെ മരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍, ഇവര്‍ മാര്‍ച്ച് എട്ടിന് ഛര്‍ദ്ദിക്കുകയും ശേഷം ഉറങ്ങുകയുമായിരുന്നുവെന്ന് മകന്‍ പോലീസിനോട് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top