താനൂര്‍: താനൂര്‍ ശവണ്മെന്റ് ആശുപത്രിക്ക് സമീപം പരേതനായ പാതിരിതാഴത്ത് അബുബക്കറിന്റെ മകന്‍ കൂട്ടായി വാടിക്കല്‍ താമസക്കാരനുമായ മുഹമ്മദ് കാസിം (61) സൗദിഅറേബ്യയിലെ ജിദ്ദയില്‍ മരണപെട്ടു. മുപ്പത് വര്‍ഷത്തിലധികമായി പ്രവാസ ജീവിതം നയിച്ചുവന്ന കാസിം ഒരു മാസത്തോളമായി ന്യൂമോണിയ ബാധിതനായി ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരണപെട്ടു.
ഭാര്യ: ആയിശ
മക്കള്‍: സുല്‍ഫിക്കര്‍, ശൗക്കത്ത്, സുല്‍ഫത്ത്
മരുമകന്‍: ഹിളര്‍
സഹോദരങ്ങള്‍: ഹനീഫ, മുസ്തഫ, മൈമൂന
മയ്യിത്ത് മക്ക ഹറം പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



