ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടി സുപ്രീംകോടതി മരവിപ്പിച്ചു

ദില്ലി:മാവേയിസ്റ്റ് ബന്ധം ആരോപിച്ച് യുപിഎ ഉള്‍പ്പെടെ ചുമത്തി ജയിലിലടച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫ.ജി എന്‍ സായിബാബ അടക്കം ആറുപേരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള നടപടി സുപ്രീംകോടതി മരവിപ്പിച്ചു.

മഹരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എം ആര്‍ ഷാ, ബേലാ എം ത്രിവേദി എന്നിവരുടെ ബഞ്ച് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്.

സമൂഹത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരെയാണ് കുറ്റങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ സായിബാബ ഉള്‍പ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഏറെ ഗുരുതരമാണെന്നും നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതിയില്‍ ഇന്ന് നടന്ന പ്രത്യേക സിറ്റിങ്ങിലാണ് ഈ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top