കൊച്ചി: വീടുകയി ആക്രമണം നടത്തിയ കേസില്‍ നടിയും ഭര്‍ത്താവും അറസ്റ്റിലായി. സീരിയല്‍ നടി അശ്വതി ബാബു, ഭര്‍ത്താവ് നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്.
ഞാറയ്ക്കല്‍ പോലീസാണ് ഇന്നലെ ഇവരെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയേയും വീടു കയറി ആക്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
അശ്വതിയുടെയും നൗഫലിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച ആകുന്നതേയുള്ളു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




