കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ പരിശോധനയ്ക്കായി പരിശീലനം നല്‍കിയ നായ്ക്കളെ എത്തിക്കും.ബെല്‍ജിയം മെലനോയിസ് ഇനത്തില്‍പ്പെട്ട മായ, മര്‍സി എന്നീ നായകളെയാണ് ഇലന്തൂരില്‍ എത്തിക്കുന്നത്.
ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച നായക്കളാണിവ.പെട്ടിമുടി ദുരന്തത്തില്‍ മൃതദേഹം കണ്ടെത്താന്‍ സഹായിച്ച നായയാണ് മായ.
കവടവന്ത്രയിലെ ലോട്ടറി വില്‍പ്പനക്കാരിയായ പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് കേരളത്തെ നടുക്കിയ നരബലി വാര്‍ത്തകള്‍ പുറത്തുവരാന്‍ ഇടയാക്കിയത്.
അതിക്രൂരമായാണ് പദ്മത്തേയും റോസ്ലിനെയും ഭഗവല്‍ സിംഗും ഭാര്യ ലൈലയും ഏജന്റ് ഷാഫിയും ഉള്‍പ്പെടെയുള്ള സംഘം കൊലപ്പെടുത്തിയത്.




