Section

malabari-logo-mobile

ഇലക്ടറല്‍ ബോണ്ട് തടഞ്ഞ് സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി

HIGHLIGHTS : The Supreme Court blocked the electoral bond and hit back at the central government

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സുപ്രീം കോടതി തടഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും സംഭാവന വിവരങ്ങള്‍ രഹസ്യമാക്കുനന്ത് ഭരണഘടനാവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലെ കള്ളപ്പണ ഇടപാട് തടയാനുള്ള ഏക മാര്‍ഗമല്ല ഇലക്ടറല്‍ ബോണ്ട്. സംഭാവന സംബന്ധിച്ച രഹസ്യാത്മകത വിവരാവകാശ നിയമത്തിന്റെ ലംഘനമാണ്. സംഭാവന സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണം. ഈ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

sameeksha-malabarinews

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കാനും സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം നിര്‍ത്താന്‍ എസ്ബിഐയ്ക്കാണ് നിര്‍ദേശം നല്‍കിയത്. സംഭവാന നല്‍കുന്നവര്‍ക്ക് പാര്‍ട്ടികളില്‍ സ്വാധീനം കൂടും. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിന് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

രാജ്യത്തെ ആര്‍ക്കും പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവന ചെയ്യാന്‍ കഴിയുന്ന പദ്ധതിയാണ് ഇലക്ടറല്‍ ബോണ്ട്. 2017 ലെ യൂണിയന്‍ ബജറ്റ് സെഷനില്‍ ആദ്യമായി പ്രഖ്യാപിച്ച, ‘ഇലക്ടറല്‍ ബോണ്ടുകള്‍’ പലിശ രഹിത ‘ബെയറര്‍ ഇന്‍സ്ട്രുമെന്റ്‌സ്’ ആണ്, അതായത്, പ്രോമിസറി നോട്ടിന് സമാനമായി, ആവശ്യാനുസരണം അവ ബെയറര്‍ക്ക് നല്‍കണം എന്നാണ്.

സാധാരണയായി 1,000 രൂപ മുതല്‍ ഒരു കോടി രൂപ വരെയുള്ള മൂല്യങ്ങളില്‍ വില്‍ക്കുന്ന ഈ ബോണ്ടുകള്‍ കെവൈസി (KYC) മാനദണ്ഡങ്ങള്‍ പാലിക്കുന്ന അക്കൗണ്ടുകള്‍ വഴി അംഗീകൃത എസ്ബിഐ ശാഖകളില്‍ നിന്ന് വാങ്ങാം. 1,000, 10,000, 1 ലക്ഷം, 10 ലക്ഷം, 1 കോടി എന്നിങ്ങനെയാണ് എസ്ബിഐ ബോണ്ടുകള്‍ പുറത്തിറക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!