പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

The student drowned while bathing in the river with his friends

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

വളാഞ്ചേരി: ഇരിമ്പിളിയത്ത് കൂട്ടുകാരുമൊന്നിച്ചു പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊടുമുടി പൈങ്കണ്ണിത്തൊടി സെയ്‌നുല്‍ ആബിദിന്റെ മകന്‍ സവാദ് (19) ആണ് മരിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ 10.30 ന് ആണ് സംഭവം. തൂതപ്പുഴയിലെ മലഞ്ചുഴി കടവില്‍ കുളിക്കാനിറങ്ങിയ സവാദ് ആഴക്കയത്തില്‍ താഴുകയായിരുന്നു. തിരൂരില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സിന്റെ സഹായത്താല്‍ മൃതദേഹം കൊടുമുടി കടവില്‍ നിന്നും കണ്ടെത്തി.

ഇരിമ്പിളിയം ജിഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •