Section

malabari-logo-mobile

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

HIGHLIGHTS : Speaker Sriramakrishnan was questioned by Customs

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. രാവിലെ മുതല്‍ ഉച്ചവരെയാണ് ചോദ്യം ചെയ്തത്.

തിരുവനന്തപുരത്തെ വസതിയില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ആരോപണങ്ങളെല്ലാം സ്പീക്കര്‍ നിഷേധിച്ചു. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

sameeksha-malabarinews

കഴിഞ്ഞ എട്ടാം തിയതി സ്പീക്കറോട് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ശാരീരികാസ്വാസ്ഥ്യം കാരണം അന്ന് ഹാജരാകാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്പീക്കറിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി ചോദ്യം ചെയ്തത്.

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കൊരു ബന്ധവുമില്ലെന്നും കോണ്‍സുലേറ്റ് ജനറലുമായി വഴിവിട്ടബന്ധമില്ലെന്നും സ്വപ്‌നാ സുരേഷുമായി ചേര്‍ന്ന് ഡോളര്‍ കടത്തിന് സഹായം ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയതായാണ് വിവരം.

ഇന്നലെ ഉച്ചയോടെയാണ് കസ്റ്റംസ് സംഘം എത്തി മൊഴിയെടുത്തതെന്നും എല്ലാ വിവരവും കസ്റ്റംസിന് കൈമാറിയെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!