പാലക്കാട്ട് സിനിമ ചിത്രീകരണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു

പാലക്കാട്: പാലക്കാട്ട് സിനിമ ചിത്രീകരണം തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്ത് നടന്ന ‘നീയാം നദി’ എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

ഹിന്ദു-മുസ്ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ്ഷൂട്ടിംഗ് തടഞ്ഞതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഷൂട്ടിംഗ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രം അധികൃതരുമായി സംസാരിച്ച ശേഷമാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ കഥ പറയണമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭീഷണിപ്പെടുത്തുകയും ഷൂട്ടിംഗ് ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്തതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. ചിത്രീകരണം ഇവിടെ നിന്നും മാറ്റാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

 

Share news
error: Content is protected !!
Scroll to Top