നികുതി പിന്‍വലിച്ചു: മാഹിയില്‍ മദ്യത്തിന്റെ വില കുറയും

മാഹി:  കോവിഡ് കാലത്ത് പോണ്ടിച്ചേരി സര്‍ക്കാര്‍ മദ്യത്തിന് മുകളില്‍ ഏര്‍പ്പെടുത്തിയ അധിക നികുതി ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ ഏര്‍പ്പെടുത്തിയ കോവിഡ് ടാക്‌സ് ആണ് ഒഴിവാക്കിയത്.

ലോക്ഡൗണ്‍ കാത്ത് കേരളത്തിലും മാഹിയിലും ഒരേ പോലെ ലഭിക്കുന്ന 154 ഇനങ്ങള്‍ക്കാണ് 100 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്. ഇതോടെ രണ്ട് സ്ഥലത്തും പ്രധാന മദ്യങ്ങള്‍ക്കെല്ലാം ഒരേ വിലയായി. പോണ്ടിച്ചേരിയില്‍ മാത്രം ലഭിക്കുന്ന മദ്യത്തിന് 30 ശതമാനവും അധിക നികുതി ചുമത്തിയിരുന്നു. ഇതോടെ മദ്യപിക്കാന്‍ കൂട്ടത്തോടെ കേരളത്തില്‍ നിന്നും മാഹിയിലേക്ക് ആളെത്തുന്നത് നിലച്ചു.

ഈ രണ്ട് നികുതികളുമാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top