കെ ടി ജലീല്‍ രാജി വെക്കേണ്ടതില്ല; സി പി ഐ എം

തിരുവനന്തപുരം: കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഐഎം. കെ ടി ജലീലിനെതിരായ ലോകായുക്ത വിധി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് ചേര്‍ന്നു. തുടര്‍ന്നാണ് രാജി വെക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്.

ലോകയുക്തയുടെ വിധി നിയമപരമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കാമെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

കീഴ്‌ക്കോടതി ഉത്തരവില്‍ കെ ടി ജലീല്‍ രാജിവെക്കേണ്ടെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ലോകായുക്ത വിധിയെ നിയമപരമായി സര്‍ക്കാര്‍ നേരിടുമെന്ന് മന്ത്രി എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top