HIGHLIGHTS : The struggle for life of ASHA workers must be resolved.

വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വള്ളിക്കുന്ന് – അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ധര്‍ണാസമരം നടത്തി. അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കോശി പി തോമസ് അധ്യക്ഷത വഹിച്ച യോഗം വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് സി. ഉണ്ണി മൊയ്തു ഉദ്ഘാടനം ചെയ്തു.
സമരം കണ്ടില്ലെന്ന് നടിക്കുന്നത് അധ്വാനിക്കുന്ന വിഭാഗത്തിനോടുള്ള സര്‍ക്കാറിന്റെ മനോഭാവമാണെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിന് സുരേഷ് സദ്ഗമയ സ്വാഗതവും ഹരികുമാര്‍ നന്ദിയും പറഞ്ഞു.
യോഗത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന, മണ്ഡലം മഹിള കോണ്‍ഗ്രസ് പ്രസിഡണ്ട് പ്രമീള ദേവി , വള്ളിക്കുന്ന് മണ്ഡലം കോണ്‍.വൈ പ്രസിഡണ്ട് അരിമ്പ്ര അസീസ് , മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാരിക്കുട്ടി മൂച്ചിക്കല്‍ , സി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു