Section

malabari-logo-mobile

സംസ്ഥാന ചലചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും

HIGHLIGHTS : The State Film Award will be announced today

തിരുവനന്തപുരം : ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. 3 മണിക്ക് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സെക്രട്ടറിയറ്റ് പിആര്‍ ചേംബറിലാണ് പ്രഖ്യാപനം നടത്തുക. 156 ചിത്രം മത്സരത്തിനുണ്ടായിരുന്നു. പ്രാഥമികതലത്തിലെ രണ്ടു ജൂറികള്‍ (ഉപസമിതികള്‍) വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി കണ്ടത്. മികച്ച നടന്‍, നടി, സിനിമ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് ,ഭീഷ്മപര്‍വ്വം അടക്കം ഹിറ്റുകളുടെ തിളക്കത്തില്‍ ബഹുദൂരം മുന്നിലുണ്ട് മമ്മൂട്ടി. ന്നാ താന്‍ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ മികവാര്‍ന്ന അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും, മലയന്‍കൂഞ്ഞിലൂടെ ഫഹദ് ഫാസിലും, വഴക്ക് അദൃശ്യ ജാലകങ്ങള്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ടോവിനോയും ശക്തമായ മത്സരരംഗത്തുണ്ട്.

ജയജയജയ ജയഹേ സിനിമയിലെ പ്രകടനത്തിന് ദര്‍ശന രാജേന്ദ്രനും, അറിയിപ്പിലെ അഭിനയത്തിന് ദിവ്യപ്രഭയും മികച്ച നടിയാകാന്‍ മത്സരിക്കുന്നു. നന്പകല്‍ നേരത്ത് മയക്കം, അപ്പന്‍, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകന്‍ അനേകന്‍, അടിത്തട്ട് , ബി32 മുതല്‍ 44 വരെ, അവസാന റൗണ്ടിലെത്തിയത് 44 സിനിമകള്‍. അപ്പനിലെ പ്രകടനത്തിന് അലന്‍സിയറും, സൗദി വെള്ളക്കയിലെ മിന്നും പ്രകടനത്തിന് ദേവി വര്‍മ്മയ്ക്കും പുരസ്‌കാര സാധ്യതയേറെ. കുട്ടികളുടെ വിഭാഗത്തില്‍ എട്ടുചിത്രവും മത്സരിച്ചു.

sameeksha-malabarinews

പ്രമുഖ ബംഗാളി ചലച്ചിത്രപ്രവര്‍ത്തകന്‍ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!