
കാസര്‍ഗോഡ് : സ്‌കൂള്‍ പ്രധാനാധ്യാപകന്റെ മര്‍ദനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ നടപടി.സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കാസര്‍ഗോഡ് കുണ്ടംക്കുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെ ആണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഹെഡ്മാസ്റ്റര്‍ എം അശോകന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഭിനവ് കൃഷ്ണ കാല്‍ കൊണ്ട് ചരല്‍ നീക്കി കളിച്ചു. ഇത് അധ്യാപകന് ഇഷ്ടപ്പെട്ടില്ല. കുട്ടിയെ വേദിയിലേക്ക് വിളിക്കുകയും മറ്റു കുട്ടികളുടെയും, അധ്യാപകരുടെയും മുന്നില്‍വെച്ച് അടിക്കുകയും ചെയ്തു.
അസംബ്ലി കഴിഞ്ഞയുടന്‍ അടികൊണ്ട് കരഞ്ഞുനിന്ന കുട്ടിയെ സമാധാനിപ്പിക്കാന്‍ അധ്യാപകന്‍ തന്നെ ശ്രമിക്കുകയും ചെയ്തു. ചെവിക്ക് വേദന കൂടിയതോടെ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കര്‍ണപുടം പൊട്ടിയ വിവരം അറിയുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




