സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ‘ഖുഷി’യിലെ ഗാനം പുറത്ത്

ശിവ നിര്‍മാണ സംവിധാനം ചെയ്യുന്ന, സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രം ‘ഖുഷി’യിലെ ആദ്യ ഗാനം പുറത്ത്. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം ‘നാ റോജ നുവ്വേ’യുടെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത് . മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. ‘ലൈഗര്‍’ എന്ന ചിത്രം പരാജയമായിരുന്നു. സാമന്ത നായികയായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ശാകുന്തളം’ ആണ്. ഗുണശേഖര്‍ ആണ് ശാകുന്തളം എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യായപ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top