പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അര്‍ധസൈനിക വിഭാഗമായ പാക് റേയ്‌ഞ്ചേഴ്‌സ് ഇമ്രാനെ കസ്റ്റഡിലെടുക്കുകയായിരുന്നു. അഴിമതിക്കേസിലാണ് അറസ്റ്റ്.

അതിനാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് ഇസ്ലാമാബാദ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അഴിമതിക്കേസില്‍ ഹാജരാകാനായി വന്‍ വാഹനവ്യൂഹവുമായി ഉച്ച തിരിഞ്ഞ് ഇമ്രാന്‍ കോടതിയിലേക്ക് പുറപ്പെട്ടു. കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്‌ഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തു. എന്താണ് സംഭവിക്കുന്നതെന്ന് അനുയായികള്‍ക്ക് മനസിലാകും മുമ്പേ റെയ്‌ഞ്ചേഴ്‌സ് ഇമ്രാനെ വളഞ്ഞു. പിന്നാലെ ഇമ്രാന്‍ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്ത ഇമ്രാനെ റേയ്‌ഞ്ചേഴ്‌സ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. ഇമ്രാന്റെ അഭിഭാഷകനും മര്‍ദ്ദനമേറ്റു. രാജ്യ വ്യാപക പ്രതിഷേധത്തിനും പാര്‍ട്ടി ആഹ്വാനം ചെയ്തു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന കേസും റിയല്‍ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉള്‍പ്പെടെ അറുപതിലേറെ കേസുകള്‍ അധികാരത്തില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇമ്രാനെതിരെ ചുമത്തിയിരുന്നു. തനിക്കെതിരെ പട്ടാളം ഗൂഡാലോചന നടത്തുന്നുവെന്ന് ഇന്നലെ ഇമ്രാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top