പരപ്പനങ്ങാടി: താനൂര്‍ ബോട്ടഅപകടത്തില്‍ അറസ്റ്റിലായ ബോട്ടുടമ താനൂര്‍ സവ്‌ദേശി നാസറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പോലീസ് ഇന്ന് വൈകീട്ട് ആറുമണിയോടെ നാസറിനെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജ്യുഡീഷന്‍ മജിസ്‌ട്രേറ്റ് കോടതിമുന്‍പാകെ ഹാജരാക്കി.
ശക്തമായ പോലീസ് ബന്ദവസ്സിലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ഇതിനിടെ റോഡില്‍ തടിച്ച് കൂടിയ ആളുകള്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചത് നേരിയസംഘര്‍ഷത്തിന് ഇടയാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാധ്യമങ്ങളടക്കം ജാഗ്രതപാലിക്കണമെന്നും ദുരന്തത്തിന് കാരണക്കാരായ മുഴുവന്‍ പേരെയും പിടികൂടണമെന്നും പ്രതിഷേധിച്ചയാളുകള്‍ പറഞ്ഞു.
പോലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
റിമാന്റ് ചെയ്ത പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




