എന്റെ കേരളം പ്രദര്‍ശന മേള: ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി

‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള നടക്കുന്ന മെയ് പത്ത് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് നാല് മുതല്‍ പൊന്നാനി നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സി.വി ജങ്ഷന്‍-ചന്തപ്പടി റോഡിലും ചന്തപ്പടി മുതല്‍ ഉറൂബ് നഗര്‍ വരെയും വണ്‍ വേ സംവിധാനം ഏര്‍പ്പെടുത്തി.

ചന്തപ്പടി നിന്നും സി.വി ജങ്ഷന്‍ റോഡിലേക്കുള്ള വാഹനങ്ങള്‍ ഉറൂബ് നഗര്‍ വഴി എന്‍.എച്ചില്‍ പ്രവേശിക്കണം. സി.വി ജങ്ഷന്‍ ഭാഗത്തു നിന്നും മേളയ്ക്ക് വരുന്ന വാഹനങ്ങള്‍ എ.വി സ്‌കൂളിന് സമീപം ആളെ ഇറക്കി ചന്തപ്പടി – ഉറൂബ് നഗര്‍ വഴി എന്‍.എച്ചിലേക്ക് തിരിഞ്ഞു പോവണം. ലൈറ്റ്, മീഡിയം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി വേദം പള്ളി, ആര്യഭവന്‍ ഗ്രൗണ്ട്, നായരങ്ങാടി ഗ്രൗണ്ട് എന്നിവയാണ് തയ്യാറാക്കിയിട്ടുള്ളത്.

ഹെവി വാഹനങ്ങള്‍ അലങ്കാര്‍ തിയേറ്റര്‍ – കണ്ടകുറുമ്പക്കാവ് ക്ഷേത്ര പരിസരം വരെയുള്ള റോഡരികിലുമാണ് പാര്‍ക്ക് ചെയ്യേണ്ടതെന്നും പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top