കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കില്‍ ജോലി നേടാം
കെ-ഡിസ്‌കിന്റെ മുന്‍നിര പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷനും ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്ക് കോഴിക്കോടും, കോഴിക്കോട് ഫോറം ഫോര്‍ ഐടിയും (CAFIT) സംയുക്തമായി കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ മെയ് 13, 14 തീയതികളില്‍ പ്ലെയ്സ്മെ്ന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കേരള നോളജ് ഇക്കോണമി മിഷന്റ കേരള സ്‌കില്‍സ് എക്സ്പ്രസ് ക്യാമ്പയിനില്‍ രജിസ്റ്റര്‍ ചെയ്ത അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പിജി വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്‍കുന്ന പ്ലെയ്സ്മെന്റ് ഡ്രൈവില്‍ മറ്റു തൊഴിലന്വേഷകര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. സൈബര്‍ പാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 60-ല്‍പ്പരം കമ്പനികളില്‍ നിന്നുമുള്ള 1500- ലധികം ഐടി- നോണ്‍ ഐടി വിഭാഗത്തില്‍പ്പെടുന്ന തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍, www.knowledgemission.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച ശേഷം JOB FAIR ഓപ്ഷനിലൂടെ Calicut Cyberpark-CAFIT Reboot’23 തിരഞ്ഞെടുത്ത് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാവുന്നതാണ്.
പ്രൊജക്ട് എന്‍ജിനീയര്‍ നിയമനം
അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊജക്ട് എന്‍ജിനീയറുടെ താത്കാലിക ഒഴിവ് നിലവിലുണ്ട്. ശമ്പളം: 40000 രൂപ. സിവില്‍ എന്‍ജിനീയറിങില്‍ 70 ശതമാനം മാര്‍ക്കോടുകൂടി എന്‍ജിനീയറിങ് ബിരുദവും പാലം നിര്‍മാണത്തില്‍ മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവുമുള്ള 18-30 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 16ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം.
ഫാര്‍മസിസ്റ്റ് നിയമനം
തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡിഫാം, ബിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ മെയ് 16ന് രാവിലെ പത്തിന് തിരുവാലി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.
നെയ്ത് കേന്ദ്രങ്ങളിലേക്ക് സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോരൂര്‍, ചെമ്പ്രശ്ശേരി, നെടുവ എന്നീ നെയ്ത് കേന്ദ്രങ്ങളിലേക്ക് 18നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു. പോരൂര്‍, ചെമ്പ്രശ്ശേരി നെയ്ത് കേന്ദ്രങ്ങളിലേക്ക് എസ്.സി വിഭാഗത്തിലുള്ളവര്‍ മാത്രമാണ് അപേക്ഷ നല്‍കേണ്ടത്. നെടുവ നെയ്ത് കേന്ദ്രത്തിലേക്ക് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം മെയ് 15ന് മുമ്പായി രേഖാമൂലം പ്രൊജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഡൗണ്‍ഹില്‍ പി.ഒ, മലപ്പുറം എന്ന അഡ്രസിലോ നേരിട്ട് പ്രസ്തുത യൂണിറ്റിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04832734807.
ലബോട്ടറി ടെക്‌നീഷ്യന്‍ നിയമനം
ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ലബോറട്ടറി ടെക്‌നിഷ്യനെ നിയമിക്കുന്നു. മെയ് 16ന് രാവിലെ 11 മണിക്ക് ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ അഭിമുഖം നടത്തും. സര്‍ക്കാര്‍ അംഗീകൃത ബി.എസ്.സി എം.എല്‍.ടി, ഡി.എം.എല്‍.ടി സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 40 വയസ് പ്രായപരിധിയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0483 2738000.




