മനുഷ്യാവകാശ കമ്മീഷന്‍ നാളെ താനൂര്‍ ബോട്ട് ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കും

താനൂര്‍: താനൂരില്‍ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷന്‍ മെയ് 10 ന് സന്ദര്‍ശിക്കും. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് രാവിലെ 10.30ന് താനൂരിലെത്തും. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

മത്സ്യബന്ധന ബോട്ട് ഉല്ലാസബോട്ടാക്കി രൂപാന്തരം വരുത്തി അവിഹിതമായി പെര്‍മിറ്റ് നേടിയത് ഉള്‍പ്പെടെ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചകളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

മലപ്പുറം ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയര്‍ എന്നിവര്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

 

Share news
error: Content is protected !!
Scroll to Top