സ്‌കാനിങ് മെഷിന്‍ തകരാര്‍; 40 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ചികിത്സാലയത്തിലേക്ക് വാങ്ങിയ സ്‌കാനിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷനില്‍ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ യന്ത്രത്തിന്റെ വിലയായ 35,70,600 രൂപ വാങ്ങിയ തീയതി മുതല്‍ ഒമ്പത് ശതമാനം പലിശ സഹിതവും നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയും നല്‍കാന്‍ വിധി.

കോടതി ചെലവായി 20,000 രൂപയും നല്‍കണം. ഒരു മാസത്തിനകം വിധി നടപ്പാക്കാതിരുന്നാല്‍ വിധി തീയതി മുതല്‍ 12 ശതമാനം പലിശ നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു.

വേങ്ങരയിലെ ഡോ. റാണി ബി ചിറ്റൂര്‍ ഫിലിപ്‌സ് ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് നടപടി. അഫിനിറ്റി 30 മോഡല്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് യന്ത്രത്തിന്റെ തകരാറിനെ തുടര്‍ന്നാണ് ഡോക്ടര്‍ പരാതി നല്‍കിയത്. കൂടുതല്‍ കാലം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും ഫലപ്രദമായ സേവനം നല്‍കുമെന്നും ഉറപ്പ് നല്‍കിയാണ് കമ്പനി യന്ത്രം നല്‍കിയത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തന രഹിതമായി. രോഗികളെ പരിശോധിക്കുന്നതിനിടക്കാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. കമ്പനി ടെക്‌നീഷ്യന്‍മാര്‍ പരിശോധിച്ചെങ്കിലും യന്ത്രം നന്നാക്കാന്‍ കഴിഞ്ഞില്ല. ചികിത്സാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നതായും ഡോക്ടര്‍ പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top