പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് നടക്കാനിറങ്ങിയ വൃദ്ധ മരിച്ചു

പത്തനംതിട്ട: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് രാവിലെ നാടക്കാനിറങ്ങിയ വൃദ്ധ മരിച്ചു. അടൂര്‍ ഏനാത്ത് സ്വദേശി പാത്തുമുത്തുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് അപകടം സംഭവിച്ചത്.

പതിവായി നാടക്കാനിറങ്ങാറുള്ള പാത്തുമുത്തു ഇന്നും രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടിയപ്പോള്‍ ഷോക്കേറ്റത്. ഇവരുടെ നിലവിളി ശബ്ദം കേട്ട് സമീപത്തെ വീട്ടുകാരെല്ലാം ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ലൈന്‍ ഓഫ് ചെയ്താണ് ഇവരെ ഇവിടെ നിന്നും ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈന്‍ പൊട്ടി റോഡില്‍ വീണുകിടന്നതാണ് അപകടത്തിലേക്ക് നയിച്ചത്.
്‌

Share news
error: Content is protected !!
Scroll to Top