19 രൂപ;ഏറ്റവും കുറഞ്ഞ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ഏറ്റവും കുറഞ്ഞ പ്ലാന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 19 രൂപയാണ് പ്ലാനിന് വേണ്ടി ഉപഭോക്താവ് ഒരുമാസം മുടക്കേണ്ടത്.

വോയിസ് റെയ്റ്റ് കട്ടര്‍ എന്നാണ് ഈ പ്ലാനിന്റെ പേര്. മുപ്പത് ദിവസത്തേക്ക് പ്ലാന്‍ കട്ടാവാതെ ഇരിക്കാന്‍ ഉപഭോക്താവ് 19 രൂപ റീചാര്‍ജ്ജ് ചെയ്താല്‍ മതി. ഇത്തരത്തില്‍ ഒരുവര്‍ഷത്തേക്ക് 228 രൂപയാണ് നല്‍കേണ്ടത്.

ഈ തുകയ്ക്ക് 3 ജി സേവനം മാത്രമേ ലഭിക്കുകയുള്ള. എന്നാല്‍ വേഗത്തില്‍ തന്നെ 4 ജിയും ഈ തുകയ്ക്ക് അവതരിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ പറയുന്നു.

മറ്റുള്ള ടെലികോം സേവനദാതാക്കള്‍ സമാനമായിട്ടുള്ള സേവനത്തിന് വേണ്ടി ഉപഭോക്താക്കളില്‍ നിന്ന് 50 രൂപ ഈടാക്കുന്നിടത്താണ് ബിഎസ്എന്‍എല്‍ 19 രൂപ ചാര്‍ജ് ഈടാക്കുന്നത്.

Share news
error: Content is protected !!
Scroll to Top