പരമ്പരാഗത വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്;ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍

പെരിന്തല്‍മണ്ണ:പരമ്പരാഗത വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. പെരിന്തല്‍മണ്ണ ആനമങ്ങാട് ഖാദി നെയ്ത്തുകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക് ആനുകൂല്യവും മെച്ചപ്പെട്ട വേതനവും കേരളത്തില്‍ നല്‍കുന്നുണ്ട്. ഖാദി ദേശീയതയുടെ ചിഹ്നമാണ്. ഖാദി മേഖലക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ടീച്ചര്‍ അധ്യക്ഷയായി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 ലെ വാര്‍ഷിക പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് പുതിയ നെയ്ത്ത് കേന്ദ്രം സ്ഥാപിച്ചത്. 10 പുതിയ നെയ്ത്ത് യന്ത്രങ്ങള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. ആനമങ്ങാട് നെയ്ത്ത് കേന്ദ്രത്തിന് സ്ഥലം നല്‍കിയ മലയില്‍ കുടുംബത്തിലെ മലയില്‍ ലക്ഷ്മി ദേവിയെ പി.ജയരാജന്‍ ആദരിച്ചു.

ചടങ്ങില്‍ ആലിപ്പറമ്പ് പഞ്ചായത്ത് അംഗം ബാലസുബ്രഹ്മണ്യന്‍, ഖാദി വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമന്‍, പ്രോജക്ട് ഓഫീസര്‍ എസ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top