ജൂനിയര്‍ ആര്‍ടിസ്റ്റിന് സിവില്‍ സര്‍വീസ് പരീക്ഷയക്ക് പഠിക്കാന്‍ സഹായവുമായി നടന്‍ ജയ്

ചെന്നൈ: ജൂനിയര്‍ ആര്‍ടിസ്റ്റായ മനീഷയ്ക്ക് യു പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള സഹായവുമായി തമിഴ് നടന്‍ ജയ്. മനീഷ പ്രിയദര്‍ശിനി എന്ന നടിക്കുവേണ്ടിയാണ് ജയ് സഹായവുമായെത്തിയിരിക്കുന്നത്.

കളവാണി എന്ന ചിത്രത്തില്‍ നായകകഥാപാത്രത്തിന്റെ സഹോദരിയായി എത്തിയത് മനീഷയാണ്. സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്യുന്ന മനീഷ ഇതിനിടയിലൂടെയാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മകള്‍ ഐഎഎസുകാരിയാകണം എന്നാണ് മനീഷയുടെ അമ്മയുടെ പ്രതീക്ഷ.മനീഷയാകട്ടെ ഈ ആഗ്രഹത്തിലേക്ക് എത്തിപിടിക്കാനുള്ള തീവ്ര പ്രയത്‌നത്തിലുമാണ്.

പഠനത്തിന് ആവശ്യമായ പണം ഇല്ലാത്തതിനെ തുടര്‍ന്നാണ് മനീഷ ജയ്‌യെ സമീപിച്ചത്. ഇതോടെയാണ് യുപിഎസ്‌സി പഠനത്തിന് ആവശ്യമായ എല്ലാ പുസ്തകങ്ങളും വാങ്ങി നല്‍കി. മാത്രവുമല്ല പഠനത്തിനായി മറ്റെല്ലാ സഹായവും ജയ് മനീഷയ്ക്ക് വാഗ്ദാനം നല്‍കിയിട്ടുമുണ്ട്.

Share news
error: Content is protected !!
Scroll to Top