ആടുകളെ വിതരണം ചെയ്തു

കോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്തിലെ കൊളത്തൂര്‍ കോളനിയില്‍ ആടുകളെ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ ആടുവിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കുടുംബത്തിന് 30000 രൂപ ചിലവഴിച്ചാണ് ആടുകളെ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു.

പൈലറ്റടിസ്ഥാനത്തില്‍ പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങള്‍ക്കാണ് ആടുകളെ നല്‍കിയത്. ഒരു കുടുംബത്തിന് നാല് വീതം ആടുകളെയാണ് വിതരണം ചെയ്തത്. ഏപ്രില്‍ ആദ്യം ബാക്കി കുടുംബങ്ങള്‍ക്കും ആടുകളെ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശോഭ പട്ടാണിക്കുന്നേല്‍, ആതിര തുവ്വകുന്നേല്‍, സുനിത അരുണ്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top