ഉള്ളണം ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നിര്‍മ്മിച്ച വനിതാ വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യ്തു

പരപ്പനങ്ങാടി :നഗരസഭ വാര്‍ഷിക പദ്ധതി2022-23 ഉള്‍പ്പെടുത്തി ഉള്ളണം ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നിര്‍മ്മിച്ച വനിതാ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷന്‍ ഉസ്മാന്‍ അമ്മാറമ്പത്ത് നിര്‍വഹിച്ചു.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ കെ റംലത്ത് അധ്യക്ഷത വഹിച്ചു.

വൈസ്. ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് ആലിബാപ്പു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ റസീന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി പി സുഹറാബി, മറ്റു എച്ച് എം സി അംഗങ്ങളും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top