Section

malabari-logo-mobile

ഭിന്നശേഷി കുട്ടികള്‍ക്കായ് നടത്തുന്ന കായിക പരിശീലനക്യാമ്പിലേക്കുള്ള ബ്ലൂ ടൂത്ത് മൈക്ക് സെറ്റ് സംഭാവന ചെയ്ത് പരപ്പനങ്ങാടിയിലെ സേഠു സഹോദരങ്ങള്‍

HIGHLIGHTS : The Sethu brothers from Parappanangadi donated a Blue Tooth mic set to a sports training camp for children with disabilities.

പരപ്പനങ്ങാടി: ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന
കുട്ടികള്‍ക്കായ് സംഘടിപ്പിച്ച കായിക പരിശീലനക്യാമ്പിലേക്കുള്ള മൈക്ക് സെറ്റ് നല്‍കി് പരപ്പനങ്ങാടിയിലെ സ്വര്‍ണ്ണ പണിക്കാരായ സേഠു സഹോദരങ്ങള്‍.

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലാ ഖാനാപൂര്‍ താലൂക്കിലെ അന്‍ഖുഷ്, ലക്ഷ്മണന്‍, അജയ്, ദീപക്, സാഗര്‍, സന്തോഷ്, കിരണ്‍, ദാദാസ്, ഗണേഷ് എന്നീ സേഠുമാരാണ് ബ്ലൂ ടൂത്ത് മൈക്ക് സെറ്റ് നല്‍കിയത്. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ് നിര്‍വ്വഹിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി വി ആന്‍ഡ് ആര്‍ട്ട്‌സ് സ്‌പോര്‍ട്‌സ് ക്ലബാണ് എല്ലാ ഞായറാഴ്ചകളിലും ഭിന്നശേഷി കുട്ടികള്‍ക്കായുള്ള കായിക പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരി മൂലം നിര്‍ത്തിവെച്ച ഭിന്നശേഷിക്കാരുടെ ഫിസിയോ തെറാപ്പിയും കായിക വ്യായാമങ്ങളും കുട്ടികളില്‍ മാനസ്സിക പ്രയാസങ്ങളുണ്ടാക്കി. അതില്‍ നിന്നും മോചനം ലഭിക്കുന്നതിനായിട്ടാണ് we can sports എന്ന പേരില്‍ ഒരു കൂട്ടായ്മ ഉണ്ടാക്കിയത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായ് ഒരുക്കിയ ക്യാമ്പില്‍ .മുന്‍ കേരളാ പോലീസ് താരം കെ ടി.വിനോദ് , രവീന്ദ്രന്‍ ( റിട്ട. ആര്‍.പി.എഫ്, ) ഉനൈസ് സി.പി ( അത് ലറ്റിക് കോച്ച് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ്, രതീഷ് . എം ( ഡിഡി ഗ്രൂപ്പ്) വീ കാന്‍ സ്ഥാപക ടികെ പ്രജിന ഷിബു, ഷിബു കാടശ്ശേരി, മുന്‍ കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയന്‍, രോഹിത് , ഷാനവാസ്, അഷ്‌റഫ്, അര്‍ച്ചന , അനീന ഷെറിന്‍ ,ഷീബ.പി, ഹരികൃഷ്ണന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!