Section

malabari-logo-mobile

ഇന്ത്യന്‍ സംഘവുമായി യുക്രൈനില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം തിരിച്ചത്തി

HIGHLIGHTS : The first Air India flight from Ukraine with an Indian team has returned

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്നും മടങ്ങിവരാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം 11.30 ഓടെ ഡല്‍ഹിയില്‍ തിരിച്ചെത്തി. 254 യാത്രക്കാരെ തിരികെ കൊണ്ടുവന്നു. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനമാണിത്.

മൂന്ന് വിമാനങ്ങളാണ് എയര്‍ ഇന്ത്യ യുക്രൈന്‍ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. ഇതില്‍ എഐ-1947 ഡ്രീംലൈനര്‍ ബോയിംഗ് ബി-787 വിമാനമാണ് രാവിലെ യുക്രൈനിലേക്ക് പോയത്. ഇന്ന് രാവിലെ 7.40നാണ് വിമാനം ഡല്‍ഹിയില്‍ നിന്നും യുക്രൈനിലെ ബോറിസ്പില്‍ എത്തിച്ചത്. ഇന്ത്യന്‍ പൗരന്മാരോട് ബോറിസ്പില്‍ എത്താന്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഈ മാസം 24, 26 തീയതികളിലും എയര്‍ ഇന്ത്യയുടെ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

sameeksha-malabarinews

അതേസമയം എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യന്‍ പൗരന്മാരോട് മടങ്ങാന്‍ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!