ബെംഗളൂരു: ഹിജാബ് ക്യാംപസില്‍ധരിക്കാമെന്നും ക്ലാസില്‍ ഇരിക്കുമ്പോള്‍ പാടില്ലെന്നേ നിര്‍ദ്ദേശിച്ചിട്ടുള്ളൂ എന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കാടതിയെ അറിയിച്ചു. ഹിജാബിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ഹിജാബ് ധരിച്ചു കയറ്റാത്തിനെ തുടര്‍ന്ന് ഉഡുപ്പി ഗവ. പ്രീയൂണുവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ എട്ടാം ദിവസമാണു വാദം കേള്‍ക്കുന്നത്.
അതിനിടെ, ന്യൂനപക്ഷ അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ (എജി) പ്രഭുലിംഗ് നവദ്ഗി കോടതിയെ അറിയിച്ചു. കര്‍ണാടക ന്യൂനപക്ഷ വിദ്യാഭ്യാസ മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം.
അതേസമയം, ഹിജാബ് വിലക്ക് നീക്കാത്തതിനാല്‍ പ്രക്ഷോഭത്തിലുള്ള വിദ്യാര്‍ഥിനികള്‍ പ്രീയൂണിവേഴ്‌സിറ്റി പ്രാക്ടിക്കല്‍ പരീക്ഷ ബഹിഷ്‌കരിക്കുന്നതു തുടരുകയാണ്. ഇവര്‍ക്ക് ഇനി അവസരം നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു.




