കോഴിക്കോട്: കൊടുവള്ളി മലയമ്മ മാതോലത്ത് കടവില്‍ പുഴയില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു.വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷാക്ക്(9)ആണ് ഇന്നലെ മരിച്ചത്.
ഒഴുക്കില്‍പ്പെട്ട കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ ഇന്നലെ തന്നെ മരിച്ചിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




