ഗുരുവായൂരില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച, മൂന്ന് കിലോ സ്വര്‍ണ്ണം കവര്‍ന്നു

ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടില്‍ സൂക്ഷിച്ച മൂന്ന് കിലോ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു. സ്വര്‍ണ്ണ വ്യാപാരിയായ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് രാത്രിയില്‍ 7 മണിക്കും 9 മണിക്കും ഇടയില്‍ കവര്‍ച്ച നടന്നത്.

മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീടിന്റെ പുറക് വശത്തെ വാതില്‍ കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്.

 

 

Share news
error: Content is protected !!
Scroll to Top