കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവായ മെഹ്നാസിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. വ്യാഴാഴ്ച ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഫോണ്‍ ഉള്‍പ്പെടെ സ്വിച്ച് ഓഫ് ആക്കുകയാണ് ഉണ്ടായത്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് നിഗമനം. മെഹ്നാസ് ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സാഹചര്യത്തില്‍ കൂടിയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
പോലീസ് കഴിഞ്ഞദിവസം മെഹ്നാസിന്റെ വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തിരുന്നു.
റിഫയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോലീസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.




