വെന്നിയൂര്‍ പെരുമ്പുഴയില്‍ കാണാതായ ആള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു

വെന്നിയൂര്‍ പെരുമ്പുഴയില്‍ കടലുണ്ടി പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ പുതുപ്പറമ്പ് സ്വദേശി മുഹമ്മദലിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിച്ചു.

ഇന്നലെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. വെളിച്ചക്കുറവും പുഴയിലെ കനത്ത ഒഴുക്ക് മൂലമാണ് തിരച്ചില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്.

ഇന്ന് രാവിലെ പ്രത്യേക സ്‌കൂബ ടീം തിരച്ചില്‍ തുടരുമെന്ന് ഇന്നലെ
ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top