‘ഇഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ല, കിട്ടിയാലും പോകില്ല” ഡോ.തോമസ് ഐസക്

കൊച്ചി കിഫ്ബിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് എന്‍ഫോഴ്‌സമെന്റ് നോട്ടീസ് ലഭിച്ചിട്ടിലലെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്. നോട്ടീസ് ലഭിച്ചാലും ചൊവ്വാഴ്ച താന്‍ ഹാജരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘എനിക്ക് ഇ.ഡിയുടെ നോട്ടീസൊന്നും ലഭിച്ചിട്ടില്ല. അങ്ങനെ കിട്ടിയാലും ഞാന്‍ അവരുടെ മുന്നില്‍ ഹാജരാകാന്‍ പോകുന്നില്ല. കാരണം എനിക്ക് മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവര്‍ക്ക് എന്നെ അറസ്റ്റ് ചെയ്യേണ്ടിവരും,’ എന്നാണ് തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ഇഡി ജോയിന്റ് ഡയറക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കിഫ്ബിക്കായി വിദേശത്ത് നിന്ന് പണം കൊണ്ടുവരുന്നതില്‍ നിയമലംഘനം നടന്നുവെന്നാണ് ആരോപണം.

Share news
error: Content is protected !!
Scroll to Top