Section

malabari-logo-mobile

കായികരംഗത്ത് പുതിയ തൊഴില്‍ സാധ്യതകള്‍ ഉറപ്പ് വരുത്തും : മന്ത്രി വി. അബ്ദുറഹിമാന്‍

HIGHLIGHTS : New employment opportunities will be ensured in the field of sports: Minister V. Abdurrahiman

അരിയല്ലൂര്‍ മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

വള്ളിക്കുന്ന്:പുതിയ തൊഴില്‍ സാധ്യതകളുള്ള മേഖലയായി കായിക രംഗത്തെ വളര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍ മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസരംഗത്ത് കായികപഠനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്നും കോഴിക്കോട് സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അതിനായുള്ള പദ്ധതികള്‍ നടപ്പില്‍ വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

കായിക വകുപ്പ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ പഠനപ്രകാരം 45,000 കോടി രൂപയാണ് സംസ്ഥാനത്തെ കായികമേഖലയില്‍ ഉണ്ടായ നിക്ഷേപം.സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഭാഗമായി കായിക മേഖലയെ മാറ്റിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു .ഇതിനായി കേരള സ്‌പോര്‍ട്‌സ് ഇക്കോണമി മിഷന്‍ എന്ന പദ്ധതി വൈകാതെ നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഞ്ചു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കെത്തിച്ചേരാന്‍ എല്ലാ വകുപ്പുകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനായി. ചടങ്ങില്‍ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ കാഴ്ച വച്ച് മുന്നേറുന്ന വള്ളിക്കുന്ന് പഞ്ചായത്തിലെ ഹരിത കര്‍മസേനയ്ക്കുള്ള വാഹനത്തിന്റെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു.

20 വര്‍ഷങ്ങള്‍ക്കുമുമ്പ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാങ്ങിയ ഒന്നരയേക്കര്‍ സ്ഥലത്താണ് സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിക്കുന്നത്. നിര്‍മാണചെലവിലേക്ക് 25 ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിവെക്കുന്നത്. കായികപാരമ്പര്യമുള്ള പഞ്ചായത്തില്‍ കഴിഞ്ഞ അവധിക്കാലത്ത് സമഗ്ര കായികപരിശീലന പദ്ധതി നടപ്പിലാക്കിയിരുന്നു.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ , വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, വികസന സമിതി അധ്യക്ഷന്‍മാരായ എ.കെ രാധ, പി. എം ശശികുമാരന്‍ മാസ്റ്റര്‍, എ. പി സിന്ധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ ചേലക്കല്‍, ആസിഫ് മസൂദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വിനീഷ് പാറോല്‍, കാരിക്കുട്ടി മൂച്ചിക്കല്‍, അഡ്വ. രവി മംഗലശ്ശേരി, ടി കെ മുരളി എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!