Section

malabari-logo-mobile

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി; തോമസ് ഐസക്കിന് ഇഡി നോട്ടീസ്, നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്

HIGHLIGHTS : Complaint that Kifbi violated foreign exchange rules; ED notice to Thomas Isaac

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇഡിയുടെ നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവാനാണ് നോട്ടീസില്‍ നിര്‍ദേശം. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഇഡിയുടെ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ല. നോട്ടീസ് ലഭിച്ചു കഴിഞ്ഞാൽ ഹാജരാകുന്ന കാര്യം ആലോചിക്കുമെന്നും തോമസ് ഐസക് അറിയിച്ചു.

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശത്ത് നിന്നും പണം സ്വീകരിച്ചെന്ന പരാതിയിലാണ് ഇഡിയുടെ അന്വേഷണം.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനിടെ കിഫ്ബി സിഇഒ, ഡെപ്യൂട്ടി സിഇഒ എന്നിവരെ നോട്ടീസ് അയച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് മുന്‍ധനമന്ത്രിയെന്ന നിലയില്‍ കിഫ്ബിയില്‍ വൈസ് ചെയര്‍മാനായി ചുമതല വഹിച്ച തോമസ് ഐസക്കിനെ ഇഡി ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നാണ് വിവരം.

ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!