
താനാളൂര്‍: താനാളൂര്‍ ടൗണില്‍ നിന്നും വൈലത്തൂരിലേക്ക് ട്രിപ്പ് വിളിച്ച യാത്രക്കാരന്‍ ബേക്കറി ഉടമയെയും ഓട്ടോ ഡ്രൈവറെയും കബളിപ്പിച്ച് കടന്നു കളഞ്ഞു. താനാളൂരിലെ ഇ.ഹാരിസിന്റെ ഓട്ടോ വിളിച്ച യാത്രക്കാരന്‍ താനാളൂര്‍ ചുങ്കത്തുള്ള സൈന്‍ ബേക്കറിയില്‍ നിന്നും മുവ്വായിരം രൂപയുടെ ബേക്കറി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ശേഷം അല്‍പ്പം ബേക്കറി സാധങ്ങള്‍ വാങ്ങി വൈലത്തൂരിലേക്ക് പുറപ്പെടുകയായിരുന്നു.
വൈലത്തൂര്‍ അങ്ങാടിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം നിര്‍ത്തി യാത്രക്കാരന്‍ ഇറങ്ങി ഉടന്‍ വരാമെന്ന് പറയുകയും ചെയ്തു. ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും തിരിച്ചുവരാതായപ്പോഴാണ് യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറെയും ബേക്കറി ഉടമയേയും വഞ്ചിച്ചതാണെന്ന് തിരിച്ചറിഞ്ഞത്.
ബേക്കറിയിലെ സി.സി.ടി.വിയില്‍ ഓട്ടോ വിളിച്ച ആളുടെ ദൃശ്യം കാണുന്നുണ്ട്.




