സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുന്നു

കറുകച്ചാല്‍: സഹോദനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. വീട്ടുകാരെയും നാട്ടുക്കാരെയും ഭീതിയിലാഴ്ത്തിയ സംഭവത്തില്‍ നാട്ടുകാരും അഗ്നിരക്ഷാസേനയും പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.

വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം. പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിച്ചിറങ്ങിയത്. രാത്രി 7.30ന് ആനക്കല്ല് ഭാഗത്ത് പെണ്‍കുട്ടി ഒറ്റയ്ക്കു നടന്നുവരുന്നത് കണ്ട് നാട്ടുകാര്‍ എവിടെപ്പോകുന്നു എന്നു ചോദിച്ചതോടെയാണ് പെണ്‍കുട്ടി സമീപത്തെ കാടും പടര്‍പ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഒടിമറഞ്ഞത്.

വീട്ടില്‍ നിന്ന് 2 കിലോമീറ്ററോളം ദൂരത്താണ് പെണ്‍കുട്ടി ഓടിമറിഞ്ഞ തോട്ടം. വെളിച്ചമില്ലാത്തതിനാല്‍ തോട്ടത്തിലൂടെ പോവുക ദുര്‍ഘടമാണ്. 600 മീറ്റര്‍ മാറി മണിമലയാര്‍ ഉള്ളതിനാല്‍ അപകടസാധ്യതയും കൂടുതലാണ്.

അതേസമയം, പെണ്‍കുട്ടി തോട്ടത്തിലൂടെ ഓടി സമീപത്തെ മറ്റേതെങ്കിലും വീടുകളില്‍ വീട്ടുകാര്‍ അറിയാതെ ഒളിച്ചിരിപ്പുണ്ടാകാം എന്നും നാട്ടുകാര്‍ സംശയം പ്രകചിപ്പിച്ചതോടെ ആ വഴിക്കും തിരച്ചില്‍ തുടരുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top