എടക്കര: കനത്ത മഴയില്‍ വഴിക്കടവ് കാരക്കോട് -പൂളക്കുന്ന്- അക്കരക്കുന്ന് പട്ടികജാതി കോളനിയിലേക്കുള്ള റോഡും ഓടതോടിന് കുറുകെയുള്ള ഓവുപാലവും തകര്‍ന്നു.വഇതോടെ പതിനഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനി വാഹന ഗതാഗതം സാധ്യമാകാതെ ഒറ്റപ്പെട്ടു.
പ്രദേശം വഴിക്കടവ് പഞ്ചായത്തംഗം പി കെ അബ്ദുള്‍ കരീം, തുറക്കല്‍ മുജീബ്, എം കെ രവി എന്നിവര്‍ സന്ദര്‍ശിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികളക്കം നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഓടതോടിന് കുറുകെയുള്ള പാലവും റോഡും അടിയന്തരമായി നന്നാക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എംഎല്‍എക്കും പഞ്ചായത്തിനും നിവേദനം നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



