Section

malabari-logo-mobile

അരവണയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഹലാല്‍ ശര്‍ക്കരയല്ല;വ്യാജപ്രചരണത്തിനെതിരെ നടപടിയെടുക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

HIGHLIGHTS : Halal jaggery is not used to make aravana; Travancore Devaswom Board seeks legal action against Janam Tilly

പത്തനംതിട്ട: ശബരിമല പ്രസാദമായ അരവണ പായസ നിര്‍മ്മാണ രീതിയെക്കുറിച്ച് വ്യാജ പ്രചരണം നടക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.  ഇത്തരം പ്രചാരണങ്ങള്‍ അങ്ങേയറ്റം ഹീനവും അപകീര്‍ത്തികരവുമാണ്. ശബരിമല ദേവസ്വത്തിലെ അരവണ പ്രസാദത്തിനെതിരെ നടക്കുന്ന സൈബര്‍ കുപ്രചാരണങ്ങള്‍ക്കെതിരെ ശബരിമല എക്സികുട്ടീവ് ഓഫിസര്‍ സന്നിധാനം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.സാമൂഹിക മാധ്യമങ്ങള്‍ക്ക് പുറമെ ജനം ടിവിയെയും പേരെടുത്ത് പറഞ്ഞാണ് പരാതി നല്‍കിയിട്ടുള്ളത്.

‘ശബരിമലയില്‍ അരവണ പായസം ഉണ്ടാക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത് ഒരു മുസ്ലീമിനാണ് എന്നും ഹലാല്‍ ശര്‍ക്കരയാണ് ശബരിമലയില്‍ അരവണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് എന്നുമുള്ള സോഷ്യല്‍ മീഡിയകളിലൂടെയും ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണ്’. പത്രക്കുറിപ്പില്‍ പറയുന്നു.

sameeksha-malabarinews

അതേസമയം, ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നുവെന്ന് ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. മറ്റ് മതസ്ഥരുടെ മുദ്ര വെച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാറാണ് ഹര്‍ജി നല്‍കിയത്. ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യ യോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജിയില്‍ ഹൈക്കോടതി സ്പെഷ്യല്‍ കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതേസമയം അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ചില ശര്‍ക്കര പാക്കറ്റുകളില്‍ മാത്രമാണ് ഹലാല്‍ മുദ്ര ഉണ്ടായിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. കയറ്റുമതി നിലവാരമുള്ള ശര്‍ക്കരയാണിത്. അറേബ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ ഇത് കയറ്റുമതി ചെയ്യുന്നുണ്ട്. അതിനാലാണ് ഹലാല്‍ മുദ്ര വെച്ചതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ വാക്കാലറിയിച്ചു. കഴിഞ്ഞ ദിവസം പുളിപ്പ് ബാധിച്ച് ഉപയോഗ ശൂന്യമായ ശര്‍ക്കര ശബരിമലയിലെ ഗോഡൗണില്‍ നിന്ന് തിരിച്ചെടുത്തപ്പോഴാണ് ചാക്കില്‍ ഹലാലെന്ന് ഇംഗ്ലീഷില്‍ എഴുതിയത് ശ്രദ്ധയില്‍ പെട്ടത്. ഇതിന്റെ കാലാവധി തീരുകയും ചെയ്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!