Section

malabari-logo-mobile

ഹാര്‍ഡ് ഡിസ്‌ക് കായലിലെറിഞ്ഞു; റോയിയെ കുരുക്കി ജീവനക്കാരുടെ വെളിപ്പെടുത്തല്‍

HIGHLIGHTS : Statement of Hotel Staffs in Models Death Case

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസ് വഴിത്തിരിവിലേക്ക്. മോഡലുകള്‍ ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലിലെറിഞ്ഞെന്ന് ഹോട്ടലിലെ ജീവനക്കാര്‍. ഹോട്ടല്‍ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിര്‍ദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാര്‍ മൊഴി നല്‍കി.

ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ചതിന് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും അഞ്ചു ജീവനക്കാരേയും അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ജീവനക്കാരെ ഡിവിആര്‍ ഉപേ7ിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തില്‍ എത്തിച്ച് തെളിവെടുത്തിരുന്നു.

sameeksha-malabarinews

ബുധനാഴ്ച രാത്രിയാണ് ആറുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്പര്‍ 18 ഹോട്ടലില്‍ പോസീസ് പരിശോധന നടത്തി.

റോയി പോലീസിന് കൈമാറിയ ഡിവിആറില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിന് റോയിയെ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!