Section

malabari-logo-mobile

ഇന്ത്യ ചൈന അതിര്‍ത്തി വിഷയം; ചര്‍ച്ച ഇന്ന്

HIGHLIGHTS : India-China border issue; Discussion today

ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ചര്‍ച്ച നടക്കുന്നത്. വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോഡിനേഷന്‍ ഓണ്‍ ഇന്ത്യ ചൈന ബോര്‍ഡര്‍ അഫയേഴ്‌സ് യോഗമാണ് ഇന്ന് നടക്കുന്നത്. ഹോട്ട് സ്പ്രിങ്, ദെസ് പാംഗ് മേഖലകളില്‍ നിന്നുള്ള പിന്മാറ്റം ചര്‍ച്ചാവിഷയമാകും.

നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന വെര്‍ച്ചല്‍ യോഗമാണ് നടക്കുക. അതിര്‍ത്തി വിഷയത്തില്‍ 13 വട്ടം നടന്ന കമാന്‍ഡര്‍ തല ചര്‍ച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. സൈനിക തല ചര്‍ച്ചകള്‍ അടക്കം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഫലപ്രദമാകാതെ സാഹചര്യത്തിലാണ് യോഗം.

sameeksha-malabarinews

ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയത്തിന് ജോയിന്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നയിക്കുന്ന സംഘം തുടര്‍ചര്‍ച്ചകള്‍ അടക്കം നിശ്ചയിക്കും. ഇതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചെങ്കിലും നിയമവുമായി മുന്നോട്ടുപോകാനാണ് ചൈനയുടെ തീരുമാനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!