പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഡല്‍ഹിയില്‍ നിന്ന് യാത്രതിരിച്ചു

ദില്ലി: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയില്‍ നിന്നും പുറപ്പെട്ടു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ അമേരിക്ക, ഓസ്‌ട്രേലിയ,ബ്രിട്ടന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തും. ക്വാഡ് യോഗത്തില്‍ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദര്‍ശനകാലയളവില്‍ നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നിര്‍ണ്ണായക ഗുണഫലങ്ങളാകും സുരക്ഷാ, വാണിജ്യ, ശാസ്ത്ര, തൊഴില്‍ മേഖലകളില്‍ രാജ്യത്തിന് സമ്മാനിക്കുക എന്ന് വിദേശകാര്യ സെക്രട്ടറി അവകാശപ്പെട്ടു.

വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി.ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ യാത്രയില്‍ അനുഗമിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top