Section

malabari-logo-mobile

മാധവന്‍ പാലാട്ട് (85) നിര്യാതനായി

HIGHLIGHTS : വള്ളിക്കുന്ന്:വള്ളിക്കുന്നിലെ പൗരപ്രമുഖനും റിട്ടയേര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാറും കേരള സ്റ്റേറ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ മലപ്പുറം ജില്ല പ്രസിഡ...

വള്ളിക്കുന്ന്:വള്ളിക്കുന്നിലെ പൗരപ്രമുഖനും റിട്ടയേര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാറും കേരള സ്റ്റേറ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ മലപ്പുറം ജില്ല പ്രസിഡണ്ടുമായ മാധവന്‍ പാലാട്ട് (85) നിര്യാതനായി.

വള്ളിക്കുന്ന് നേറ്റീവ് എ.യു പി സ്‌കൂള്‍ അദ്ധ്യാപകനായി സര്‍വീസ് ആരംഭിച്ചു ഫിഷറീസ് വകുപ്പില്‍ ഇന്‍സ്‌പെക്ടറായും സഹകരണവകുപ്പില്‍ തിരൂര്‍ അസിസ്റ്റന്‍ഡ് രജിസ്റ്റാറായും കണ്ണൂര്‍ ദിനേശ് ബീഡി ഡെപ്യൂട്ടി രജിസ്ട്രാര്‍ / ഓഡിറ്റാറായും കോഴിക്കോട് എന്‍ എം.ഡി.സി. മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിറംങ്കെതക്കോട്ട ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി പ്രസിഡണ്ട് ഹരിത റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് , അപ്പോളോ വള്ളിക്കുന്നിന്റെ രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വള്ളിക്കുന്നിലെ കായിക മേഖലയിലും സജീവസാന്നിദ്ധ്യമായിരുന്നു , വള്ളിക്കുന്നിലെ ആദ്യ സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ആയ ശോഭന വള്ളിക്കുന്നിന്റെ സ്ഥാപക പ്രസിഡണ്ട് ആയിരുന്നു.

sameeksha-malabarinews

ഭാര്യ: വെട്ടിയാട്ടില്‍ ആനന്ദലക്ഷ്മി ടീച്ചര്‍ ( റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ സി.ബി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , വള്ളിക്കുന്ന് മക്കള്‍ ഡോ.വി. വിനോദ് (ഡെപ്യൂട്ടി സുപ്രണ്ട് , തിരുര്‍ ജില്ല ആശുപത്രി ), വി. ശ്രീ ജയ (പ്രിന്‍സിപ്പാള്‍ മാധവാനന്ദവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ) അനൂപ് വെട്ടിയാട്ടില്‍ (ബിസിനസ്), മരുമക്കള്‍ : ഡോ.കെ.പി.ശ്രീകുമാര്‍ ( കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, നെടുവ) പി എ രുപ ,( എച്ച് : എസ് എസ് ടി, ചാലിയം ഉമ്പിച്ചി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ) ആഭ രവീന്ദ്രന്‍( ഹിന്ദു ദിനപത്രം).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!