വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുത്തനെ വര്‍ധിപ്പിച്ചു

പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ ആണ് വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് നൂറ്റൊന്ന് രൂപ കൂടി ഇതോടെ പുതുക്കിയ വില 2095.50 രൂപയായി.

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല .

നവംബര്‍ ആദ്യവും പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് കൂട്ടിയത് 266 രൂപയായിരുന്നു . ഇതിന് പിന്നാലെ വീണ്ടും ഈ മാസം ആദ്യം തന്നെ സിലിണ്ടര്‍ വില 100 രൂപയിലധികം കൂട്ടിയത് ആശങ്കയ്ക്കു വഴിയൊരുക്കും.

 

Share news
error: Content is protected !!
Scroll to Top