ഗുരുവായൂര്‍: സ്‌കൂളില്‍ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റതായി പരാതി. പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഗുരുവായൂര്‍ മാണിക്കത്തുപടി തൈക്കണ്ടി പറമ്പില്‍ ഫായിസിനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.
ഷൂ ധരിച്ചതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സ്‌കൂളില്‍ വെച്ച് തര്‍ക്കുമുണ്ടായി. ഇതേ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോളായിരുന്നു മര്‍ദ്ധനമേറ്റത്.
സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിങ്ങ് പ്രകാരം കേസെടുക്കണമെന്ന് തീരുമാനിക്കാന്‍ സാധിക്കുകയുള്ളു എന്ന് പോലീസ് അറിയിച്ചു.




